പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി
29 വർഷമായി മസ്‌കത്തിൽ പ്രവാസിയായിരുന്നു
Update: 2025-04-14 11:21 GMT
മസ്‌കത്ത്: പത്തനംതിട്ട മഞ്ഞനിക്കര ഊന്നുകൽ സ്വദേശി തോമസ് ടി ചെറിയാൻ ഒമാനിൽ നിര്യാതനായി. 29 വർഷമായി മസ്‌കത്തിൽ പ്രവാസിയായ ഇദ്ദേഹം ടെക്ക് വിൻഡോസ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. മസ്‌കത്ത് മർത്തശ്മൂനി യാക്കോബായ സുറിയാനി പള്ളി ഇടവക അംഗമാണ്.
ഭാര്യ സുനി തോമസ് മസ്‌കത്തിൽ നേഴ്‌സ് ആയി സേവനമനുഷ്ഠിക്കുന്നു. പരേതന്റെ ശവസംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10.30 ന് പത്തനംതിട്ടയിലെ വീട്ടിൽ ആരംഭിക്കും. തുടർന്ന് ഊന്നുകൽ സെന്റ്. ജോർജ് ഓർത്തോഡോക്‌സ് പള്ളി സെമിത്തേരിയിൽ ഖബറടക്കം നടക്കും.