മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ ചെസ്സ് വർക്ക്‌ഷോപ്പും ടൂർണമെന്റും സംഘടിപ്പിച്ചു

ഒമാനിലെ പലയിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ ചെസ്സ് കളിയുടെ അടിസ്ഥാനങ്ങളും തന്ത്രങ്ങളും പാഠ്യ രൂപത്തിൽ അവതരിപ്പിച്ചു

Update: 2025-04-13 13:59 GMT
Editor : razinabdulazeez | By : Web Desk
Advertising

മസ്കത്ത്: ബുദ്ധി മികവിന്റെയും ക്ഷമയുടെയും കളിയായ ചെസ്സ് ഒരിക്കൽ കൂടി കുട്ടികളുടെ മനസ്സുകളും മേന്മകളും തിളക്കമാർന്നതാക്കി. ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്റർ, അൽ ഖുവൈറിലുള്ള ചാംപ് സ്‌പോർട്സ് ആൻഡ് ആർട്സുമായി സഹകരിച്ചായിരുന്നു ചെസ്സ് വർക്ക്‌ഷോപ്പും ടൂർണമെന്റും സംഘടിപ്പിച്ചത്. ഒമാനിലെ പലയിടങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ഈ പരിപാടിയിൽ ചെസ്സ് കളിയുടെ അടിസ്ഥാനങ്ങളും തന്ത്രങ്ങളും പാഠ്യ രൂപത്തിൽ അവതരിപ്പിച്ചു. ആത്മവിശ്വാസം വളർത്തുന്ന അന്തരീക്ഷത്തിൽ നടത്തിയ പരിശീലനം കുട്ടികളിൽ വലിയ ഉത്സാഹവും പങ്കാളിത്തവും കൊണ്ടുവന്നു.

വർക്ക്‌ഷോപ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ടൂർണമെന്റിൽ വിജയികളായി മാറിയ ചാമ്പ്യന്മാർക്ക് മികച്ച ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പ്രോഗ്രാമിന്റെ ഉദ്ഘാടനം മെട്രോപോളിറ്റൻസ് എറണാകുളം ഒമാൻ ചാപ്റ്ററിന്റെ പ്രസിഡന്റ് സിദ്ദിഖ് ഹസ്സൻ നിർവഹിച്ചു. പരിപാടിയുടെ കോർഡിനേറ്ററായ സംഗീത കുമാർ സ്വാഗതം പറഞ്ഞു. ചാംപ് സ്‌പോർട്സ് ആൻഡ് ആർട്സിന്റെ ഹെഡ് വാസിം, പരിശീലകരായ പൗയൻ മോളേൽ, മെർഹാദ് ഫിറോസ്‌നിയ ,പ്രോഗ്രാം കൺവീനർമാരായ ഫൈസൽ ആലുവ, റഫീഖ് മാഞ്ഞാലി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ടൂർണമെന്റ് നിയന്ത്രിച്ചു.

ചെസ്സ് എന്ന ബുദ്ധി മികവിന്റെ കളിയിലൂടെ പുതിയ തലമുറയെ ഉജ്ജ്വലമായി രൂപപ്പെടുത്താനുള്ള ശ്രമമായി ഈ പ്രവർത്തനത്തെ വിലയിരുത്താനാകുമെന്ന് സംഘാടകർ അറിയിച്ചു. കമ്മറ്റി അംഗങ്ങളായ ഷെമീർ, ഹാസിഫ് ബക്കർ, രമ , പ്രശാന്ത് മേനോൻ, ഫസീല ഷെമീർ, ചന്ദ്രശേഖർ, അജാസ് മുഹമ്മദ്, സുബിൻ എന്നിവർ നേതൃത്വം നൽകി .

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News