Writer - razinabdulazeez
razinab@321
സലാല: അഞ്ചാം നമ്പറിലെ പ്രമുഖ ബേക്കറിയായ ഖാഫില ബേക്കറി സ്ഥാപനങ്ങളുടെ സ്ഥാപകനും പാർട്ണറുമായ ആലുങ്ങപറമ്പിൽ ഹംസ ഹാജി (60) നാട്ടിൽ നിര്യാതനായി. അർബുദ ബാധിതനായി കഴിഞ്ഞ പത്ത് മാസമായി ചികിത്സയിലായിരുന്നു. മലപ്പുറം എആർ നഗർ യാറത്തുൻപടി സ്വദേശിയാണ്. 1987 മുതൽ സലാലയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് തിരിച്ചത്.
ഭാര്യ ബീപാത്തു. മൂന്ന് ആൺ മക്കളും രണ്ട് പെൺ മക്കളുമാണുള്ളത്. മകൻ സ്വാലിഹ് ഖാഫില ബേക്കറിയിൽ ജോലി ചെയ്ത് വരുന്നു. മൃതദേഹം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കുട്ടീശ്ശേരി ചെന പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.