ടിസ തുംറൈത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
സലാലയിലെയും തുംറൈത്തിലെയും കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു
Update: 2025-05-13 11:53 GMT
തുംറൈത്ത്: തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) തും റൈത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. തുംറൈത്ത് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം അധ്യാപിക സുമയ്യ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷജീർഖാൻ അധ്യക്ഷത വഹിച്ചു.
രഞ്ജിത് (നൂറുൽ ഷിഫ), എൻ. വാസുദേവൻ നായർ, അബ്ദുൽ സലാം എന്നിവർ ആശംസകൾ നേർന്നു. സലാലയിലെയും തുംറൈത്തിലെയും കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. എം.ഒ.എച്ച് ടീം, ഐ.എസ്.ടി ടീം, കിമോത്തി അൽബാനി എന്നിവരുടെ പരിപാടികൾ ശ്രദ്ധേയമായി.
ഇർഫാന സലാം, ആൽബിന ബൈജു, ജോഷൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. വനിത വിംഗ് കൺവീനർ രേഷ്മ സിജോയ് സ്വാഗതവും ബിനു പിള്ള നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർമാരായ അനൂജ, ഗായത്രി, പ്രസാദ് സി വിജയൻ, ബൈജു തോമസ്, ഷാജി പി പി, അനിൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.