ഒമാനിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റി

ഇവി വാഹനങ്ങളുടെ പോളിസി പുതുക്കുന്നതിൽ ചില ഇൻഷുറൻസ് കമ്പനികൾ വിസമ്മതിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് നിർദേശം

Update: 2025-05-07 15:10 GMT
Editor : razinabdulazeez | By : Web Desk
Advertising

മസ്കത്ത്: ഒമാനിലെ എല്ലാ ഇൻഷുറൻസ് കമ്പനികളും ഇലക്ട്രിക് വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് ഫിനാൻഷ്യൽ സർവിസസ് അതോറിറ്റിയുടെ നിർദ്ദേശം‌. ഇവി വാഹനങ്ങളുടെ പോളിസി പുതുക്കുന്നതിൽ ചില ഇൻഷുറൻസ് കമ്പനികൾ വിസമ്മതിക്കുന്നതായുള്ള പരാതിയെ തുടർന്നാണ് നിർദേശം. ഇത്തരം നടപടികൾ നിലവിലുള്ള മോട്ടോർ വാഹന ഇൻഷുറൻസ് നിയമത്തിന്റെ ലംഘനമാണെന്നും എഫ്‌.എസ്‌.എ പറയുന്നു

മോട്ടോർ വാഹന ഇൻഷുറൻസ് നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർമാർക്കും ഇൻഷുറൻസ്, തകാഫുൾ കമ്പനികളുടെ ജനറൽ മാനേജർമാർക്കും സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഗതാഗത നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ വാഹനം പാലിക്കുന്നിടത്തോളം ഇലക്ട്രിക് വാഹനങ്ങൾ ഇൻഷുറൻസ് ചെയ്യാനോ പുതുക്കാനോ വിസമ്മതിക്കുന്നത് ലംഘനമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിർബന്ധിത ഇൻഷുറൻസിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇൻഷുറൻസ് പരിരക്ഷ നേടാനുള്ള ഗുണഭോക്താവിന്റെ അവകാശത്തിന് ഹാനികരമാകാതെ സ്പെയർ പാർട്‌സിന്റെ ലഭ്യത പോലുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം വാഹനങ്ങൾക്ക് സ്പെയർ പാർട്‌സും പ്രത്യേക ഗാരേജുകളും ഇല്ലെങ്കിൽ പണമായി നഷ്ടപരിഹാരം തേടാവുന്നതാണെന്നും എഫ്എസ്എ പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News