കുവൈത്തിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി നിര്യാതനായി

മൃതദേഹം ഇന്ന് രാത്രി കൊച്ചിയിലേക്ക് കൊണ്ടുപോകും

Update: 2026-06-05 12:42 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ ചികിത്സയിലായിരുന്ന തലശേരി സ്വദേശി നിര്യാതനായി. തലശേരി കതിരൂർ സ്വദേശിയായ ഹാരിസ് അലയംബത്ത് പുതിയ പുരയിലാ(56)ണ് നിര്യാതനായത്.

കഴിഞ്ഞ രണ്ട് മാസമായി അസുഖബാധിതനായിരുന്ന അദ്ദേഹം ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുവൈത്തിൽ ദീർഘകാലമായി താമസിച്ചിരുന്ന ഹാരിസ് പച്ചക്കറി വ്യാപാരം നടത്തിവരികയായിരുന്നു.

ബുഷ്റയാണ് ഭാര്യ. മെസൂന വസ്ലി, ഹന്ന ഫാത്തിമ, ബുശ്‌റ, താൽഹൻ എന്നിവർ മക്കളാണ്. മൃതദേഹം ഇന്ന് രാത്രി കുവൈത്ത് എയർവേസിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News