കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണം

വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി ആർമി ജനറൽ സ്റ്റാഫ്

Update: 2026-06-06 05:36 GMT

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് ആർമി. രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായും ആർമി ജനറൽ സ്റ്റാഫ് വ്യക്തമാക്കി.

ചില പ്രദേശങ്ങളിൽ കേൾക്കുന്ന വലിയ സ്‌ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമാണെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ആശങ്കപ്പെടരുതെന്നും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും ആർമി അഭ്യർത്ഥിച്ചു. ആക്രമണ ഭീഷണിയെ തുടർന്ന് രാജ്യവ്യാപകമായി മൊബൈൽ ഫോണുകളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചു.

Advertising
Advertising


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News