കഴിഞ്ഞാഴ്ച കുവൈത്തിൽ 1,225 വാഹനാപകടങ്ങൾ
മെയ് 25 മുതൽ 31 വരെ 19,702 ഗതാഗത നിയമലംഘനങ്ങൾ
Update: 2026-06-04 11:39 GMT
കുവൈത്ത് സിറ്റി: കഴിഞ്ഞാഴ്ച കുവൈത്തിൽ 1,225 വാഹനാപകടങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയം. മെയ് 25 മുതൽ 31 വരെ 19,702 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഒരാഴ്ച നീണ്ടുനിന്ന രാജ്യവ്യാപകമായ എൻഫോഴ്സ്മെന്റ് കാമ്പയിനിലാണ് നടപടി. കുവൈത്ത് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടറാണ് ഗതാഗത, സുരക്ഷാ കാമ്പയിൻ നടത്തിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്കാണ് ഇത്‌സംബന്ധിച്ച സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്.
2,488 ട്രാഫിക് റിപ്പോർട്ടുകൾ അധികൃതർ കൈകാര്യം ചെയ്തതായും 24 വാണ്ടഡ് വ്യക്തികളെയും അറസ്റ്റ് ചെയ്തതായും കണക്കുകളിൽ പറയുന്നു. 24 വാണ്ടഡ് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. 18 റെസിഡൻസി നിയമലംഘകരെയും തിരിച്ചറിയൽ രേഖകളില്ലാത്ത മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു.