സിനിമാ പ്രേമികളേ ഇതിലേ... ഇന്ന് ഒടിടിയില്‍ റിലീസായത് ഹിറ്റ് ചിത്രങ്ങള്‍, എവിടെ കാണാം

മലയാളം, തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ന് വിവിധ പ്ലാറ്റ്ഫോമുകളില്‍ സ്ട്രീമിങ് ആരംഭിച്ചത്

Update: 2026-09-04 05:52 GMT

ലയാളം, തമിഴ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയത് നിരവധി ഹിറ്റ് ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായ സൈക്കോളജിക്കല്‍ ക്രൈം ത്രില്ലര്‍ 'ഉന്മാദം', ലോകേഷ് കനകരാജ്, വാമിക ഗബ്ബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ തമിഴ് റൊമാന്റിക്-ആക്ഷന്‍ ഡ്രാമ 'ഡിസി' എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. കൂടാതെ 'ധമാല്‍-4', 'ജഗമേ സംഗീതം', 'ദി കോര്‍ട്ട്', 'മെയ്ഡേ' എന്നീ ചിത്രങ്ങളും നാളെ റിലീസുണ്ട്.

 

ഉന്മാദം

കിരണ്‍ ദാസ് സംവിധാനം ചെയ്ത ഈ മലയാളം സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറില്‍ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു പെണ്‍കുട്ടിയുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കാന്‍ ശ്രമിക്കുന്ന ഷെല്ലി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് ചിത്രം പറയുന്നത്. ഈ അന്വേഷണം കാലങ്ങളായി മറഞ്ഞുകിടന്ന അപകടകരമായ പല രഹസ്യങ്ങളും പുറത്തുകൊണ്ടുവരുന്നു. സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്.

Advertising
Advertising

 

ഡിസി

ലോകേഷ് കനകരാജിനെ നായകനാക്കി അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത തമിഴ് റൊമാന്റിക്-ആക്ഷന്‍ ഡ്രാമ 'ഡിസി' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. 'ദേവദാസ്' എന്ന കഥാപാത്രത്തെയാണ് ലോകേഷ് കനകരാജ് അവതരിപ്പിച്ചത്. നായിക വാമിഖ ഗബ്ബി 'ചന്ദ്ര' എന്ന കഥാപാത്രമായി എത്തുന്നു. സഞ്ജന കൃഷ്ണമൂര്‍ത്തിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട് ചിത്രം. അനിരുദ്ധ് ഒരുക്കിയ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. വയലന്‍സിനും പ്രണയത്തിനും പ്രാധാന്യം നല്‍കുന്നതാണ് സിനിമ. 'എ' സര്‍ട്ടിഫിക്കറ്റാണ് ഡിസിക്കുള്ളത്. ഒടിടിയില്‍ സണ്‍ നെക്സ്റ്റിലൂടെയാണ് 'ഡിസി' പ്രേക്ഷകരിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യും.

 

ജഗമേ സംഗീതം

വൈകുണ്ഠപുരം എന്ന ക്ഷേത്രനഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു തെലുങ്ക് മ്യൂസിക്കല്‍ ഡ്രാമയാണിത്. തന്റെ മുത്തച്ഛന്റെ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥനായ ബാലു എന്ന കര്‍ണാടക സംഗീതജ്ഞന്റെയും, പ്രശസ്തിയുടെ സമ്മര്‍ദങ്ങളില്‍ വലയുന്ന കവിത എന്ന പോപ്പ് ഗായികയുടെയും കൂടിക്കാഴ്ചയും അവര്‍ക്കിടയില്‍ രൂപപ്പെടുന്ന ബന്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ട്രീമിങ് പ്ലാറ്റ്‌ഫോം: ആമസോണ്‍ പ്രൈം വീഡിയോ.

ദി കോര്‍ട്ട്

സംസാരവൈകല്യത്തെ അതിജീവിച്ച് പോരാടുന്ന യുവ അഭിഭാഷകയുടെ കഥയാണ് ഈ തമിഴ് ലീഗല്‍ ഡ്രാമ പറയുന്നത്. പ്രശസ്തനായ സ്വന്തം അച്ഛനെതിരെ തന്നെ അവള്‍ക്ക് കോടതിയില്‍ വാദിക്കേണ്ടി വരുന്നു. ഈ നിയമപോരാട്ടം അവരുടെ വ്യക്തിജീവിതത്തെയും സങ്കീര്‍ണമായ കുടുംബ ബന്ധങ്ങളെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥാഗതി. സ്ട്രീമിങ് പ്ലാറ്റ്‌ഫോം: ജിയോഹോട്ട്സ്റ്റാര്‍

 

ധമാല്‍-4

പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി ഫ്രാഞ്ചൈസിയുടെ നാലാം ഭാഗം എത്തുന്നതും നാളെ തന്നെ. അജയ് ദേവ്ഗണ്‍, അര്‍ഷാദ് വാര്‍സി, റിതേഷ് ദേശ്മുഖ്, ജാവേദ് ജാഫ്രി എന്നിവര്‍ ഒരു വലിയ നിധി വേട്ടയ്ക്കായി വീണ്ടും ഒന്നിക്കുന്നു. കുടുംബങ്ങളും ശത്രുക്കളും എല്ലാം ഉള്‍പ്പെടുന്ന വലിയൊരു ചിരിവിരുന്ന് തന്നെ ഈ ചിത്രം സമ്മാനിക്കുന്നു. സ്ട്രീമിങ് പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ്

മെയ്ഡേ

1987ലെ ശീതയുദ്ധകാലത്തെ പശ്ചാത്തലമാക്കിയുള്ള ചിത്രമാണിത്. സോവിയറ്റ് യൂണിയന്‍ അതിര്‍ത്തിക്കുള്ളില്‍ വിമാനം തകര്‍ന്ന് വീഴുന്ന ഒരു അമേരിക്കന്‍ നേവി പൈലറ്റ്, ശത്രുക്കള്‍ക്കിടയില്‍ നിന്ന് രക്ഷപ്പെടാനായി ഒരു മുന്‍ കെജിബി ഏജന്റുമായി കൈകോര്‍ക്കുന്ന അവിശ്വസനീയമായ പോരാട്ടത്തിന്റെ കഥയാണിത്. സ്ട്രീമിങ് പ്ലാറ്റ്‌ഫോം: ആപ്പിള്‍ ടിവി+

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News