ആ ഒരു ദിവസത്തിന് വേണ്ടി കാത്തിരിക്കും; പാർവതി തിരുവോത്തിന്റെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ വരുന്നു

ഉള്ളൊഴുക്കിന് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം വിജയരാഘവനും ചിത്രത്തിൽ പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു

Update: 2026-09-04 05:23 GMT
Editor : geethu | Byline : Web Desk

പാർവതി തിരുവോത്ത്, മാത്യു തോമസ്, സിദ്ധാർഥ് ഭരതൻ, ഉണ്ണി മായ എന്നിവർ പൊലീസ് വേഷത്തിലെത്തുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. പിസ്റ്റൽ നമ്പർ 1634721... എന്ന് പറഞ്ഞ് തുടങ്ങുന്ന ടീസർ ആകാംക്ഷയും ഭയവും ഒരേ സമയമുണ്ടാക്കുന്നതാണ്.

11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഷഹദിന്റെ സംവിധാന സംരംഭമാണിത്. സെപ്റ്റംബർ 11ന് ചിത്രം തിയേറ്ററുകളിലെത്തും.

മലയാള സിനിമാ നിർമാണ രംഗത്തേക്ക് എത്തുന്ന പുതിയ ബാനറിന്റെ ഒരു ബിഗ് ബജറ്റ് സിനിമ കൂടിയാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ '. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർവതി തിരുവോത്താണ് ഈ വേഷം ചെയ്യുന്നത്.

Advertising
Advertising

ഉള്ളൊഴുക്കിന് ശേഷം പാർവതി തിരുവോത്തും കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം വിജയരാഘവനും ചിത്രത്തിൽ പ്രധാന വേഷങ്ങളവതരിപ്പിക്കുന്നു. സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. പാർഥിപന്‍, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയും പ്രഥമ ദൃഷ്ട്യ കുറ്റക്കാരിൽ അണി നിരക്കുന്നു.

പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ലോക' എന്ന സിനിമക്ക് ശേഷം ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിക്കുന്നു.

ചിത്രത്തിൻ്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - മനോജ് കുമാർ പി. ലൈൻ പ്രൊഡ്യൂസർ - ദീപക് രാജ. പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ ജോസഫ് കെ തോമസ്.


Full View

സൗണ്ട് ഡിസൈൻ ജയദേവൻ ചക്കടത്ത്. കലാസംവിധാനം മഹേഷ് മോഹൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ -ബേബി പണിക്കർ. മേക്കപ്പ് അമൽ ചന്ദ്രൻ. ആക്ഷൻ - കലൈ കിംഗ്‌സൺ. വസ്ത്രാലങ്കാരം - സമീറ സനീഷ്. പിആർഓ മഞ്ജു ഗോപിനാഥ്.

ഡിജിറ്റൽ പിആർ - ടാഗ് 360 ഡിഗ്രി. സ്റ്റിൽസ് റിഷാജ് മുഹമ്മദ്‌. പബ്ലിസിറ്റി ഡിസൈൻ റോസ്റ്റഡ് പേപ്പർ. കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബാംഗ്ലൂർ, ആലപ്പുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളായിരുന്നു സിനിമയുടെ ലൊക്കേഷനുകൾ.

സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News