ചാ ചാ ചി ചി ചൂ; ട്രെൻഡിങ്ങിൽ ബെത്‌ലഹേം കുടുംബ യൂണിറ്റ്' ഗോവ ട്രിപ്പ് സോങ്

യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഗാനം ഇടംപിടിച്ചു കഴിഞ്ഞു

Update: 2026-09-07 06:31 GMT
Editor : geethu | Byline : Web Desk

ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത നിവിൻ പോളി - മമിത ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റി'ലെ പുതിയ ഗാനം "ചാ ചാ ചി ചി ചൂ" പ്രേക്ഷകർക്കിടയിൽ വൻ തരംഗമാകുന്നു. ചിത്രത്തിലെ നിർണായക നിമിഷത്തിൽ ഒരു ഗോവൻ യാത്രയുടെ മൂഡ് പകർന്നു നൽകുന്ന ഒന്നാണ് ഈ ഗാനം. വിഷ്ണു വിജയ് ഒരുക്കിയിരിക്കുന്ന ചടുലമായ ഈണത്തിന് സുഹൈൽ കോയയാണ് രസകരമായ വരികൾ ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തമായ ആലാപന ശൈലിയിൽ വാഗു മസാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

യൂട്യൂബിലും മറ്റ് മ്യൂസിക് പ്ലാറ്റ്‌ഫോമുകളിലും ഇതിനോടകം തന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഗാനം ഇടംപിടിച്ചു കഴിഞ്ഞു. ജസ്റ്റിന്‍റേയും ആഷ്‍ലിയുടേയും കുടുംബാംഗങ്ങളുടെ രസകരമായ ഗോവ യാത്രാ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ പാട്ട് തീയേറ്ററുകളിൽ വലിയ ആഘോഷമായാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നത്. മലയാളത്തിൽ വൻ വിജയം കൊയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' അതിർത്തികൾ കടന്നും വൻ വിജയത്തിലേക്ക് നീങ്ങുകയാണ്. മലയാളത്തിലെ വൻ സ്വീകരണത്തിന് ശേഷം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് അന്യഭാഷാ പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഗിരീഷ് എ.ഡി - ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്‍റെ ഈ സൂപ്പർഹിറ്റ് ചിത്രം അന്യഭാഷകളിലും പുതിയ ബോക്സ് ഓഫീസ് ചരിത്രം കുറിച്ച് കുതിപ്പ് തുടരുകയാണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 'പ്രേമലു'വിന് ശേഷം ഭാവന സ്റ്റുഡിയോസും ഗിരീഷ് എഡിയും ഒന്നിച്ച ഈ രണ്ടാം ചിത്രവും 200 കോടി കളക്ഷനും കടന്ന് കുതിപ്പ് തുടരുകയാണ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News