സൈജു കുറുപ്പ് നായകനാകുന്ന ‘ആരം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിലേക്ക്

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിഷ്ണു രാമചന്ദ്രനാണ്

Update: 2026-09-03 05:11 GMT
Editor : geethu | Byline : Web Desk

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ആരം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് എന്നിവ കോർത്തിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധ നേടിയിരുന്നു.

വിഷ്ണു രാമചന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ നന്മയും അതിജീവനവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളും, സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും അതിനെ തുടർന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് പ്രമേയം.

Advertising
Advertising

ചിത്രത്തിൽ സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്രകഥാപാത്രമായാണ് സൈജു കുറുപ്പ് എത്തുന്നത്. സത്യസന്ധതയുടെ പേരിൽ നിരന്തരം സസ്പെൻഷനുകളും സ്ഥലംമാറ്റങ്ങളും നേരിടേണ്ടി വരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു സംഭവം, അദ്ദേഹത്തെ സത്യാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും പുതിയ വഴികളിലേക്ക് നയിക്കുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ, നീതിക്കായുള്ള പോരാട്ടം എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത്.

സൈജു കുറുപ്പിനൊപ്പം അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കിനാവള്ളി’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദർ, എഡിറ്റിംഗ് വി. സാജൻ, സംഗീത സംവിധാനം രോഹിത് ഗോപാലകൃഷ്ണൻ എന്നിവരാണ് നിർവഹിക്കുന്നത്.

ചിത്രത്തിലെ ഗാനങ്ങൾക്ക് കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ വരികൾ ഒരുക്കുന്നു. ഹരി ചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

ഉദ്വേഗജനകമായ അന്വേഷണവും ശക്തമായ വൈകാരിക മുഹൂർത്തങ്ങളും സസ്പെൻസ് നിറഞ്ഞ കഥപറച്ചിലും ഒത്തുചേരുന്ന ആരം, മലയാളത്തിൽ വേറിട്ടൊരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. സെപ്റ്റംബർ 25 മുതൽ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ളൈ, കോസ്റ്റ്യൂം ഡിസൈനർ: സുജിത് മട്ടന്നൂർ, മേക്കപ്പ്: കിരൺ, മനോജ്, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബിൻ കൃഷ്ണ, സ്റ്റണ്ട് ഡയറക്ടർ: റോബിൻ ടോം, ഗാനരചന: കൈതപ്രം, ജിസ് ജോയ്, ജോ പോൾ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസ് സിറ്റി, ഫിനാൻസ് കൺട്രോളർ:ഷിജോ ഡൊമിനിക്, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാമിജോ, ഡിസ്ട്രിബൂഷൻ:ഗുഡ് ഫെല്ലാസ്, ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ് : ബ്രിങ്ഫോർത്ത്, പിആർഒ: ഐശ്വര്യ രാജ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News