ട്രംപ് ഇന്ന് രാത്രി രാജിവെയ്ക്കുമോ? ഇ-മെയിൽ ചോർച്ചക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തം

ട്രംപിന് എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെൺകുട്ടികളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ഇമെയിലിൽ പരാമർശമുണ്ടായിരുന്നു

Update: 2025-11-15 10:38 GMT

ന്യുയോർക്ക്: എപ്സ്റ്റീൻ്റെ ഇ-മെയിൽ ചോർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജിവെയ്ക്കുമെന്ന അഭ്യൂഹങ്ങൾ ശക്തം. സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രാചാരണം നടക്കുന്നത്. രാജിവെയ്ക്കുന്നതോടെ വൈസ് പ്രസിസന്റ് ജെ.ഡി വാൻസ് ട്രംപിന് മാപ്പ് നൽകുമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ഇങ്ങനൊരു പ്രചാരണം ആരംഭിക്കുന്നത് ഒരു വ്യക്തി എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കിട്ട ഒരു കുറിപ്പിലൂടെയാണ്. 'ട്രംപ് ഇന്നു രാത്രി രാജിവെയ്ക്കും, പിന്നാലെ ജെ.ഡി വാൻസ് മാപ്പ് നൽകും' എന്നാണ് അയാൾ എഴുതിയത്. തൊട്ടുപിന്നാലെ മറ്റൊരാളും സമാനമായ ഒരു സന്ദേശം പങ്കിട്ടു. ഇതോടെ ഇവ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഈ സന്ദേശങ്ങൾ പങ്കിടുന്നത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു സ്ഥിരീകരണവും വൈറ്റ് ഹൗസിൽ നിന്നോ ട്രംപിന്റെ അനുയായികളുടെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്ന് മാധ്യമങ്ങൾ പറയുന്നു.

കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ വീട്ടിൽ ഡോണൾഡ് ട്രംപ് മണിക്കൂറുകൾ ചെലവഴിച്ചിരുന്നതായി വെളിപ്പെടുത്തലുകൾ. ജെഫ്രി എപ്സ്റ്റീനിന്റെ പേരിൽ പുറത്തുവന്ന ഇമെയിലുകളിലാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡനത്തിന് ഇരകളായ പെൺകുട്ടികളെക്കുറിച്ചും അറിയാമായിരുന്നുവെന്നും ഇമെയിലിൽ പരാമർശമുണ്ട്. ഡെമോക്രാറ്റിക് അംഗങ്ങളാണ് ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ പുറത്തുവിട്ടത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News