ചെന്നൈ സൂപ്പര്‍ കിങ്‌സുമായി സ്വാപ് ഡീലിന് ഒരുങ്ങി രാജസ്ഥാൻ; സഞ്ജുവിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍

റിതുരാജ് ഗെയ്ക്വാദ്, രവീന്ദ്ര ജഡേജ, ശിവം ദുബെ തുടങ്ങിയ താരങ്ങളെ രാജസ്ഥാൻ റോല്‍സ് ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്

Update: 2025-08-14 10:44 GMT
Editor : Harikrishnan S | By : Sports Desk

രാജസ്ഥാൻ: രാജസ്ഥാൻ റോയല്‍സ് ക്യാപ്റ്റൻ സഞ്ജു സാംസന്റെ ക്ലബിലെ ഭാവി വീണ്ടും അനിശ്ചിതത്വത്തില്‍. സഞ്ജുവിനു പകരമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ രവീന്ദ്ര ജഡേജ, റിതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ തുടങ്ങിയ താരങ്ങളെ രാജസ്ഥാൻ ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചെന്നൈയുടെ പ്രധാന താരങ്ങളായ ഇവരെ വിട്ടുകൊടുക്കാന്‍ ക്ലബ് തയാറായേക്കില്ല.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. ക്യാപ്റ്റൻ സഞ്ജു സാംസണ് പരിക്കു മൂലം ഒന്‍പത് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. തുടര്‍ന്ന് വൈഭവ് സൂര്യവംശി ഓപ്പണറായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

രാജസ്ഥാൻ ടീമില്‍ വരുത്തിയ മാറ്റങ്ങളില്‍ ക്യാപ്റ്റന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News