മാച്ചിനിടെ താരങ്ങളുടെ ഗുരുതര പരിക്ക്; ആഭ്യന്തര ക്രിക്കറ്റിൽ നിർണായക മാറ്റത്തിനൊരുങ്ങി ബിസിസിഐ

രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലാകും പുതിയ നിയമം നടപ്പിലാക്കുക

Update: 2025-08-17 11:58 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: മത്സരത്തിനിടെ താരങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുന്ന സാഹചര്യത്തിൽ പകരക്കാരെ ഇറക്കുന്നതിനായി നിയമം പരിഷ്‌കരിക്കാൻ ബിസിസിഐ.  വരാനിരിക്കുന്ന ആഭ്യന്തര സീസണിൽ ഇത് നടപ്പിലാക്കിയേക്കും. കളിക്കാർക്ക് മാച്ചിനിടെ ഗുരുതരമായി പരിക്കേറ്റാൽ പകരം കളിക്കാരെ ഇറക്കാൻ അനുവദിക്കുമെന്നതാണ് നിയമത്തിലെ സുപ്രധാന മാറ്റം. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ടൂർണമെന്റുകളിലാകും പുതിയ നിയമം ആവിഷ്‌കരിക്കുക. മുഷ്താഖ് അലി ട്രോഫി ടി20, വിജയ് ഹസാരെ ഉൾപ്പെടെയുള്ള ഒരു ദിവസം കൊണ്ട് പൂർത്തിയാവുന്ന മത്സരങ്ങളിൽ ഇത്തരത്തിൽ പകരം കളിക്കാരെ ഇറക്കാനാവില്ല. ഐപിഎല്ലിലും ഇത്തരമൊരു നിയമം നടപ്പിലാക്കില്ല.

Advertising
Advertising

ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റർ ക്രിക്കറ്റ് ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് കാൽപാദത്തിന് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തിലാണ് നിർണായക മാറ്റത്തിന് തയാറെടുക്കുന്നത്. കളിക്കിടയിലോ കളി നടക്കുന്ന ഗ്രൗണ്ടിലോ വെച്ചുണ്ടാകുന്ന ഗുരുതര പരിക്കുകൾക്ക് മാത്രമായിരിക്കും പകരം കളിക്കാരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ അനുമതിയുണ്ടാകുകയെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ് പുറത്ത് പോയത് ബാറ്ററാണെങ്കിൽ പകരം ബാറ്ററെ മാത്രമാകും സബ്സ്റ്റിറ്റിയൂട്ടായി കളിപ്പിക്കാനാകുക. സമാനമായി ബൗളർമാരെയും വിക്കറ്റ് കീപ്പറേയും ഉൾപ്പെടുത്താം. ഇവർക്ക് ബാറ്റ്,ബൗൾ ചെയ്യാനാകും

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News