പാകിസ്താൻ താരത്തിനെതിരെ ഉത്തേജകമരുന്ന് വിവാദം; സംഭവം ടി20 ലോകകപ്പിനിടെ

Update: 2026-04-22 14:35 GMT
Editor : Harikrishnan S | By : Sports Desk

ഇസ്ലാമാബാദ്: ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ട് പാകിസ്താൻ താരം മുഹമ്മദ് നവാസ്. 2026 ടി20 ലോകകപ്പിനിടെ ശേഖരിച്ച താരത്തിന്റെ സാമ്പിളിലാണ് നിരോധിത ലഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഐസിസിയുടെ റിപ്പോർട്ടനുസരിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി നടന്ന ടി20 ലോകകപ്പിൽ ഫെബ്രുവരി ഏഴിന് ശിഖരിച്ച സാമ്പിളിലാണ് ലെഹരിവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ലോകകപ്പിൽ പാകിസ്താൻ കളിച്ച ഏഴ് മത്സരത്തിലും മുഹമ്മദ് നവാസ് കളിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുമ്പാണ് താരം ഇംഗ്ലണ്ടിൽ നടക്കുന്ന ടി20 ബ്ലാസ്റ്റിൽ സുറെയുമായി കാററിലെത്തിയത്. താരത്തിന് പിസിബി എൻഓസി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത പുറത്ത് വന്നതോടെ താരവുമായുള്ള കാരാർ റദ്ദാക്കാൻ സാറെ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

നിലവിൽ പാകിസ്താൻ സൂപ്പർ ലീഗിൽ മുൾട്ടാൻ സുൽത്താൻസിനുവേണ്ടിയാണ് താരം കളിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ നവാസിന് ഐസിയുടെ വിലക്ക് നേരിടാനായാണ് സാധ്യത.

Tags:    

Writer - Harikrishnan S

contributor

Editor - Harikrishnan S

contributor

By - Sports Desk

contributor

Similar News