റിങ്കു സിങിന് ഫിഫ്റ്റി; കൊൽക്കത്തക്ക് സീസണിലെ ആദ്യ ജയം, രാജസ്ഥാനെ തോൽപ്പിച്ചത് 4 വിക്കറ്റിന്

കാർത്തിക് ത്യാഗി, വരുൺ ചക്രവർത്തി എന്നിവർ കെകെആറിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി

Update: 2026-04-19 14:15 GMT
Editor : Sharafudheen TK | By : Sports Desk

കൊൽക്കത്ത: അവസാന ഓവർ വരെ നീണ്ട ഐപിഎൽ ആവേശപ്പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നാല് വിക്കറ്റ് ജയം. രാജസ്ഥാൻ റോയൽസ് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ മറികടന്നു. അർധ സെഞ്ച്വറിയുമായി(34 പന്തിൽ 53) പുറത്താകാതെ നിന്ന റിങ്കു സിങാണ് കെകെആറിന്റെ വിജയശിൽപ്പി. അനുകുൽ റോയ്(16 പന്തിൽ 29) മികച്ച പിന്തുണയുമായി നിന്നു. ഇരുവരും ചേർന്നുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് മുൻ ചാമ്പ്യൻമാരാർക്ക് വിജയമൊരുക്കിയത്. സീസണിലെ കൊൽക്കത്തയുടെ ആദ്യ ജയമാണിത്.

നേരത്തെ വൈഭവ് സൂര്യവൻഷിയുടെയും(28 പന്തിൽ 46)യശസ്വി ജയ്‌സ്വാളിന്റേയും(29 പന്തിൽ 39) ബാറ്റിങ് മികവിലാണ് രാജസ്ഥാൻ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഓപ്പണിങിൽ ഇരുവരും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും മധ്യനിര തകർന്നതോടെ രാജസ്ഥാന് മികച്ച ടോട്ടലിലേക്ക് മുന്നേറാനായില്ല. ധ്രുവ് ജുറേൽ(5), ക്യാപ്റ്റൻ റയാൻ പരാഗ്(12) ഷിമ്രോൺ ഹെറ്റ്‌മെയർ(15),ഡോണോവാൻ ഫെറേറ(7), രവീന്ദ്ര ജഡേജ(9) എന്നിവർ വേഗത്തിൽ മടങ്ങിയതോടെ ആർആർ സ്‌കോർ 155ൽ ഒതുങ്ങി. രാജസ്ഥാനായി കാർത്തിക് ത്യാഗിയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Advertising
Advertising

 ഈഡൻഗാർഡനിലെ സ്ലോപിച്ചിൽ കൊൽക്കത്തയുടെ തുടക്കവും മികച്ചതായില്ല. ഓപ്പണർമാരായ ടിം സീഫെർട്ടും ക്യാപ്റ്റൻ അജിൻക്യ രഹാനെയും പൂജ്യത്തിന് മടങ്ങി. അൻക്രുഷ് രഘുവംശിയെ(10) രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ കെകെആർ അപകടനം മണത്തു. എന്നാൽ കമറൂൺ ഗ്രീൻ(13 പന്തിൽ 27), റോമൻ പവൽ(20 പന്തിൽ 23) ആതിഥേയർക്കായി രക്ഷാപ്രവർത്തനം നടത്തി. എന്നാൽ മധ്യഓവറുകളിൽ ഇരുവരും വീണതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾക്ക് ജീവൻവെച്ചു. എന്നാൽ റിങ്കുസിങ്-അനുകുൽ റോയ് കൂട്ടുകെട്ട് അവസാന ഓവറിൽ തകർത്തടിച്ചതോടെ കെകെആറിന് ആദ്യജയം സ്വന്തമാക്കാനായി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News