Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാംദാസ് ആണ് കൊല്ലപ്പെട്ടത്. അമ്പലപ്പാറ സ്വദേശി ഷണ്മുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷണ്മുഖന്റെ കണ്ണമംഗലത്തെ വീട്ടിൽ വച്ചായിരുന്നു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
മോഷണക്കേസിലെ പ്രതികളായ ഇരുവരും സുഹൃത്തുക്കളാണ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ അടക്കം വിവിധ കേസുകളിൽ പ്രതികളാണിവർ. മദ്യപാനത്തിനിടെയായിരുന്നു കൊലപാതകം.
വാർത്ത കാണാം: