നിലമ്പൂരിൽ സ്ഥാനാര്‍ഥി വി.എസ് ജോയിയോ?
വിജയ സാധ്യത കൂടുതല്‍ ജോയിക്കെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍
മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയ്ക്ക് മുന്‍തൂക്കം. വിജയ സാധ്യത കൂടുതല്‍ ജോയ്ക്കെന്നാണ് യുഡിഎഫ് വിലയിരുത്തൽ പി.വി അന്‍വറും മറ്റ് ചില സംഘടനകളും ആര്യാടന്‍ ഷൗക്കത്തിന് എതിരായി നിലപാട് അറിയിച്ചു.
അതേസമയം, നിലമ്പൂരിൽ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് മുന്നണികൾ. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് ഇരുമുന്നണികളും വ്യക്തമാക്കുന്നു. യുഡിഎഫിൽ വി.എസ് ജോയിയെ സ്ഥാനാർഥി ആക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പി.വി അൻവർ.
എ.പി അനിൽ കുമാറുമായുള്ള കൂടിക്കാഴ്ചയിലാണ് അൻവർ തന്‍റെ നിലപാട് വ്യക്തമാക്കിയത്. തൊട്ടുപിന്നാലെ സ്ഥാനാർഥി നിർണയം വരെ ഇനി മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് അൻവര്‍ വ്യക്തമാക്കി.
അൻവറിന്‍റെ അടുത്ത നീക്കം എന്ത് എന്നതും നിർണായകമാണ്. അതിനിടെ യുഡിഎഫിലെ അസംതൃപ്തരെ പരിഗണിക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്.