ഭിന്നശേഷിക്കാരുടെ കെട്ടിടത്തിന് ഹെഡ്ഗേവാറിന്റെ പേര് : പാലക്കാട് വീണ്ടും സംഘർഷം
രാവിലെ തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തിയത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു
പാലക്കാട്: ഭിന്നശേഷിക്കാർക്കായി പാലക്കാട് നഗരസഭ നിർമ്മിക്കുന്ന കെട്ടിടത്തിന് RSS നേതാവ് കെ.ബി ഹെഡ്ഗേവാറിന്റെ പേര് നൽകുന്നതിനെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ സംഘർഷം. രാഹുൽ മാങ്കൂട്ടത്തിലിൽ എംഎൽഎയുടെ നേതൃത്വത്തിൽ ഹെഡ്ഗെവാറിന്റെ കോലം കത്തിച്ചു. നഗരഭയ്ക്ക് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
രാവിലെ തറക്കല്ലിടൽ ചടങ്ങിലേക്ക് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധവുമായി എത്തിയത് വലിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഹെഡ്ഗെവാറിന്റെ പേരിടാൻ സമ്മതിക്കില്ലെന്ന് കാണിച്ചായിരുന്നു പ്രതിഷേധം. എന്നാൽ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും, ആര് എതിർത്തലും തറക്കലിടുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ വ്യക്തമാക്കി.
രാജ്യത്തിന്റെ ചരിത്രത്തെ തന്നെ വളച്ചൊടിക്കാനുള്ള ബിജെപിയുടെ ശ്രമമാണ് പാലക്കാട് നടക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. നഗരസഭ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.