കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; 22.4 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് കണ്ടെത്തല്‍
ഫ്‌ളാറ്റ്, ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്
Update: 2025-04-07 15:32 GMT
തിരുവനന്തപുരം: കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 22,40,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായാണ് പ്രാഥമിക റിപ്പോർട്ട്.
പരിശോധനയിൽ കണക്കിൽപെടാത്ത തുകയും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഫ്‌ളാറ്റ്, ഭൂമി രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
Watch Video Report