ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു പിന്നാലെ വന്ന ലോറിയുടെ പിൻചക്രം തലയിലൂടെ കയറിയിറങ്ങി;മണാശ്ശേരിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
സ്കൂൾ വിട്ട് മറ്റ് കുട്ടികൾക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
കോഴിക്കോട്: കോഴിക്കോട് മുക്കം പുൽപ്പറമ്പിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർഥിയായ അമൻ ആണ് മരിച്ചത്.
സ്കൂൾ വിട്ട് മറ്റ് കുട്ടികൾക്കൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. പുൽപ്പറമ്പ് ഭാഗത്തേക്കുള്ള യാത്രയ്ക്കിടെ ഒരു വളവിൽ എത്തിയപ്പോൾ ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോർ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീണതായാണ് പ്രാഥമിക വിവരം.
റോഡിലേക്ക് വീണ ഉടൻ തന്നെ പിന്നാലെ എത്തിയ ലോറിയുടെ പിൻചക്രം കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
സംഭവത്തിൽ മുക്കം പൊലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട ലോറിയും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് ഇടയായ സാഹചര്യം, ഓട്ടോറിക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ പൊലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തിൽ മുക്കം പൊലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ട ലോറിയും ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന് ഇടയായ സാഹചര്യവും ഓട്ടോറിക്ഷയുടെ സുരക്ഷാ ക്രമീകരണങ്ങളുമടക്കം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.