ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി
തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.
Update: 2025-07-06 16:53 GMT
ഇടുക്കി: ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണ്.
മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനവകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.