കോട്ടയത്ത് നീർനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ചു
പാണംപടി കലയംകേരിൽ നിസാനി ( 53) ആണ് മരിച്ചത്.
Update: 2025-07-06 16:33 GMT
കോട്ടയം: പാണംപടിയിൽ ആറ്റിൽ തുണി കഴുകുന്നതിനിടെ നീർനായയുടെ കടിയേറ്റ വീട്ടമ്മ കുഴഞ്ഞു വീണ് മരിച്ചു. പാണംപടി കലയംകേരിൽ നിസാനി ( 53) ആണ് മരിച്ചത്.
ആശുപത്രിയിൽ ചികിത്സതേടി വീട്ടിൽ തിരിച്ചെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാവുകയുള്ളൂ.