മലപ്പുറത്ത് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു; തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തകരാന്‍ കാരണം നിര്‍മാണത്തിലെ വീഴ്ച്ചയെന്ന് ആരോപണം

Update: 2025-07-04 14:13 GMT
Advertising

മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് നിര്‍മാണത്തിലിരുന്ന കമ്മ്യൂണിറ്റി സെന്റര്‍ തകര്‍ന്നു വീണു. അരക്കുപറമ്പ് മറുതന്‍പാറ ഉന്നതിയിലെ കെട്ടിടമാണ് തകര്‍ന്നു വീണത്. അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു കെട്ടിട നിര്‍മ്മാണം. കെട്ടിടം തകരാന്‍ കാരണം നിര്‍മ്മാണത്തിലെ വീഴ്ച്ചയെന്ന് ആരോപണം. തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

സംഭവം നടക്കുമ്പോള്‍ അഞ്ചുതൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. മൂന്ന് പേര്‍ ഭക്ഷണം കഴിക്കാനായി പോയതായിരുന്നു. മറ്റ് രണ്ടുപേര്‍ അപകടം നടക്കുന്ന സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Full View

Tags:    

Writer - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അഞ്ജലി ശ്രീജിതാരാജ്

വെബ് ജേണലിസ്റ്റ്, മീഡിയവൺ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News