Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
എറണാകുളം: പെരുമ്പാവൂരില്‍ റിട്ടയേഡ് പൊലീസുകാരന്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. പൊതുമരാമത്ത് റോഡിലെ കലുങ്ക് ഇടിഞ്ഞു തകര്‍ന്നതിലാണ് പ്രതിഷേധം. കീഴില്ലം കുറിച്ചിലക്കോട് റോഡിലാണ് പ്രതിഷേധം.
വഴി തടഞ്ഞ് നാട്ടുകാരും പ്രതിഷേധിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പരാതി നല്‍കിയിട്ടും പൊതുമരാമത്ത് വകുപ്പ് ഒരു നടപടിയും സ്വീകരിക്കാത്തതിനാലാണ് പ്രതിഷേധം. കലുങ്ക് ഇടിഞ്ഞ് വലിയ ഗര്‍ത്തം സ്ഥലത്ത് രൂപപ്പെട്ടിരുന്നു.
സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. ഉദ്യോഗസ്ഥരെത്താതെ സ്ഥലത്ത് നിന്ന് പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ല എന്ന നിലപാടിലാണ് ഇവര്‍.