മാനാഞ്ചിറ സ്ക്വയർ രൂപകല്‍പന ചെയ്ത പ്രമുഖ ആർക്കിടെക്ട് ആർ.കെ രമേഷ് അന്തരിച്ചു

കോഴിക്കോട് കോർപറേഷന്‍ സ്റ്റേഡിയം,മലപ്പുറത്തെ കോട്ടക്കുന്ന് പാര്‍ക്ക്,കൈരളി തീയറ്റർ സമുച്ചയം,കോഴിക്കോട്, കൊല്ലം, തൃശൂർ കോർപറേഷനുകളുടെ പുതിയ കെട്ടിങ്ങളും ആർ.കെ രമേശിന്റെ രൂപകല്‍പനയാണ്

Update: 2025-07-17 08:20 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്:  പ്രശസ്‌ത ആർക്കിടെക്ട് ആർ കെ രമേഷ് (79) അന്തരിച്ചു. കോഴിക്കോടിന്റെ അടയാളക്കുറികളായ മാനാഞ്ചിറ സ്ക്വയർ, ബീച്ചിന്റെ ആദ്യഘട്ട വികസനം, കോർപറേഷന്‍ സ്റ്റേഡിയം, കെ എസ് ആർ ടി സി ബസ് സ്റ്റാന്‍ഡ്, കാപ്പാട് ബീച്ച് വികസനം തുടങ്ങിയവയുടെ രൂപകല്പന ആർ കെ രമേശിന്‍റേതാണ്. കോഴിക്കോട് നഗരത്തിന്റെ സൗന്ദര്യവത്കരണത്തോടൊപ്പം നടന്ന ആർക്കിടെക്ടാണ് ആർ.കെ രമേശ്.

തിരുവനന്തപുരത്തെ ഇഎംഎസ് അക്കാദമി, കൈരളി തീയറ്റർ സമുച്ചയം, നെയ്യാർഡാമിലെ രാജീവ് ഗാന്ധി ഡെവലപ്മെന്റ് സ്റ്റഡീസ്, മലപ്പുറത്തെ കോട്ടക്കുന്ന് പാർക്ക്, , തിരൂരിലെ തുഞ്ചന്‍മെമ്മോറിയില്‍ കെട്ടിടം തുടങ്ങി കേരളത്തിലെങ്ങളും ആർ.കെ രമേശിന്റെ രൂപകല്പന പതിഞ്ഞ സ്ഥാപനങ്ങളുണ്ട്. കോഴിക്കോട്, കൊല്ലം, തൃശൂർ കോർപറേഷനുകളുടെ പുതിയ കെട്ടിങ്ങളും ആർ.കെ രമേശിന്റെ രൂപകല്‍പയാണ്.

Advertising
Advertising

ചിലവ് കുറഞ്ഞ കെട്ടിട നിർമാണ ശൈലിയുടെ പ്രയോക്താവായിരുന്നു ആർ കെ രമേശ്. വീടില്ലാത്തവർക്ക് വീട് നിർമിക്കുന്നതിന് സാങ്കേതിക സഹായം സൗജന്യമായി നല്കുന്ന' ഭവനം' എന്ന സംഘടനയുടെ ചെയർമാനാണ്.

2010 ല്‍ രാഷ്ട്രപതിയില്‍ നിന്ന് നിർമാണ്‍ പ്രതിഭ പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആർകിടെക്റ്റിന്റെ ആദ്യ ദേശീയ പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ആർ.കെ രമേശിനെ തേടിയെത്തിയിരുന്നു. കേരള ലളിതാകലാ അക്കാദമി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News