തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു

കവടിയാർ സ്വദേശിയായ 63കാരനാണ് മരിച്ചത്

Update: 2025-04-27 11:44 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചുവെന്ന് ആരോഗ്യവകുപ്പ്. കവടിയാർ സ്വദേശിയായ 63കാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന ഇയാൾ ഏഴു ദിവസം മുൻപാണ് മരിച്ചത്.

മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ഈ മാസം 20ന് ആയിരുന്നു 63കാരനെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഈ മാസം 20ന് ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിലാണ് ഇത് കോളറമൂലമുള്ള മരണമാണെന്ന് സ്ഥിരീകരിച്ചത്. ഈ വര്‍ഷം ആദ്യമായാണ് സംസ്ഥാനത്ത് ഒരു കോളറ മരണം സ്ഥിരീകരിക്കുന്നത്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News