Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് എക്സൈസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. ബാലരാമപുരം സ്വദേശി അൽത്താഫാണ് എക്സൈസ് ഉദ്യോഗസ്ഥൻ അഖിലും ഭാര്യയും സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്.
സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകി. എക്സൈസ് സംഘം വീട്ടിലെത്തി അതിക്രമം കാണിച്ചെന്ന് കാട്ടി അൽത്താഫും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച കഞ്ചാവുമായി അൽത്താഫിനെ എക്സൈസ് പിടികൂടിയിരുന്നു. വീട് കയറി എക്സൈസ് ആക്രമിച്ചെന്നാണ് അൽത്താഫിന്റെ പരാതി. എക്സൈസ് വീട്ടിലെത്തിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
10 ഗ്രാം കഞ്ചാവുമായാണ് അല്‍ത്താഫിനെ എക്‌സൈസ് പിടികൂടിയത്. കഞ്ചാവിന്റെ അളവ് കുറവായതിനാല്‍ ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് ശനിയാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥനെ അല്‍ത്താഫും കൂട്ടുകാരും ചേര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അല്‍ത്താഫിന്റെ വീട്ടിലെത്തി പരിശോധന നടത്തിയത്.