Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: ബോംബ് ഭീഷണിയിൽ വലഞ്ഞ് തലസ്ഥാനം. തിരുവനന്തപുരം വിമാനത്താവളത്തിന് പിന്നാലെ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ഇന്ന് ഉച്ചയോടെയായിരുന്നു വിമാനത്താവളത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. എയർപോർട്ട് മാനേജരുടെ മെയിലിലേക്കായിരുന്നു സന്ദേശം വന്നത്.
നഗരത്തിലെ ബോംബ് ഭീഷണിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇ മെയിൽ സന്ദേശങ്ങളുടെ ഉറവിടം തേടും. വിവരങ്ങൾ നൽകാൻ മൈക്രോസോഫ്റ്റ്നോട് ആവശ്യപ്പെടും. റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും പ്രത്യേക പരിശോധന നടത്തും. ബോംബ് ഭീഷണിയിൽ നഗരത്തിൽ ഇതുവരെ ഒൻപത് കേസുകളാണ് രജിസ്റ്റർ ചെയ്തത്.