പ്രവാസി വിദ്യാർഥികൾക്കായി ഹിമാലയൻ സഞ്ചാരവുമായി മീഡിയവൺ

തുടർച്ചയായ രണ്ടാം വർഷമാണ് പ്രവാസി വിദ്യാർഥികളുടെ അവധിക്കാലത്ത് മീഡിയവൺ ഹിമാലയൻ സഞ്ചാരം സംഘടിപ്പിക്കുന്നത്. ഹിമാലയത്തിലെ സുന്ദര ഭൂപ്രകൃതിയും സവിശേഷമായ കാലാവസ്ഥയും മാത്രമല്ല താഴ്‌വരയിലെ ഗ്രാമീണരുടെ ജീവിതവും കാർഷിക വൃത്തിയും നിർമാണ രീതികളുമെല്ലാം യാത്രയിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടാനാകും. ഹിമാലയൻ സഞ്ചാരികളും പരിസ്ഥിതി പ്രവർത്തകരുമടക്കമുള്ള വിദഗ്ധരും യാത്രയിൽ പ്രവാസി വിദ്യാർഥികളെ അനുഗമിക്കും

Update: 2025-04-16 13:18 GMT
Advertising

ഗൾഫ് നാടുകളിലെ വെക്കേഷൻ കാലത്ത് വിദ്യാർഥികൾക്കായി ഹിമാലയൻ എക്സ്പെഡിഷനുമായി വീണ്ടുമെത്തിയിരിക്കുകയാണ് മീഡിയവൺ. ഹിമാലയൻ താഴ്‌വാരത്തിലെ മനോഹര ഭൂപ്രദേശങ്ങളായ ലാഹൌൾ വാലി, സ്പിതി വാലി, കിന്നൌർ വാലി, കുളു വാലി, ഷിംല എന്നിവിടങ്ങളിലൂടെയുള്ള യാത്ര ജൂലൈ 12 ന് കോഴിക്കോട് നിന്ന് ആരംഭിക്കും. ആൽപൈൻ ഓറ സീസൺ 2 വിൽ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പുതിയ കാഴ്ചകളും മുഗൾ ഭരണത്തിന്റെ ശേഷിപ്പുകളിലൂടെയുള്ള പൈതൃക സഞ്ചാരവും കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിമാലയത്തിന്റെ ഭൂപ്രകൃതിയും ജീവിതവും സംസ്കാരവും അടുത്തറിഞ്ഞു കൊണ്ടുള്ള യാത്രയിലേക്ക് രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.

തുടർച്ചയായ രണ്ടാം വർഷമാണ് പ്രവാസി വിദ്യാർഥികളുടെ അവധിക്കാലത്ത് മീഡിയവൺ ഹിമാലയൻ സഞ്ചാരം സംഘടിപ്പിക്കുന്നത്. ഹിമാലയത്തിലെ സുന്ദര ഭൂപ്രകൃതിയും സവിശേഷമായ കാലാവസ്ഥയും മാത്രമല്ല താഴ്‌വരയിലെ ഗ്രാമീണരുടെ ജീവിതവും കാർഷിക വൃത്തിയും നിർമാണ രീതികളുമെല്ലാം യാത്രയിലൂടെ വിദ്യാർഥികൾക്ക് പരിചയപ്പെടാനാകും. ഹിമാലയൻ സഞ്ചാരികളും പരിസ്ഥിതി പ്രവർത്തകരുമടക്കമുള്ള വിദഗ്ധരും യാത്രയിൽ പ്രവാസി വിദ്യാർഥികളെ അനുഗമിക്കും.

ഏഷ്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാലമായ സ്പിതി വാലിയിലെ ചിചാം ബ്രിഡ്ജ് എന്ന എഞ്ചിനീയറിങ് വിസ്മയം, മോട്ടോർ വാഹനങ്ങൾക്കെത്തിപ്പെടാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോമിക് വില്ലേജ്, ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പോസ്റ്റ് ഓഫീസ് സ്ഥിതിചെയ്യുന്ന ഹിക്കിം വില്ലേജ്, മനം മയക്കുന്ന അമ്പിളി ചന്തവുമായി ചന്ദ്രതാൽ തടാകവും, സൂരജ്താൽ തടാകവും, ഇങ്ങനെ ഹിമാലയത്തിലെ സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന താഴ്‌വാരങ്ങളിൽ തങ്ങിയും സഞ്ചരിച്ചുമാകും ആൽപൈൻ ഓറ മുന്നോട്ടു പോകുക.

ടിബറ്റുമായി അതിർത്തി പങ്കിടുന്ന സ്പിതിവാലിയിലാണ് ലോകത്തിലെ തന്നെ ശ്രദ്ധേയമായ ബുദ്ധവിഹാരങ്ങൾ പലതും. സ്പിതിയിലെ കുന്നിൻ മുകളിൽ കോട്ടപോലെ തലയുയർത്തി നിൽക്കുന്ന കീ മൊണാസ്ട്രി. ഹിമാലയത്തിലെ അജന്ത എന്നറിയപ്പെടുന്ന പുരാതനമായ താബോ മൊണാസ്ട്രി. ധൻകർ, ലാലുങ് മൊണാസ്ട്രികൾ. ഇങ്ങനെ ചരിത്രത്തിലൂടെയുള്ള യാത്ര കൂടിയാണ് ആൽപൈൻ ഓറ സീസൺ 2. ഗൾഫ് നാടുകളിൽ പഠിക്കുന്ന 13 വയസിനും 19 വയസിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് യാത്രയിൽ പങ്കെടുക്കാനാവുക. മീഡിയവൺ ആല്‍പൈൻ ഓറയില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് +917591900633 എന്ന നമ്പറിൽ വിളിച്ചോ destinations.mediaoneonline.com എന്ന വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യാം. (പരിമിത സീറ്റുകൾ മാത്രം)

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News