'നാളെ മൂന്ന് മണിവരെ സമയമുണ്ട്, അത് കഴിഞ്ഞാൽ പാർട്ടിക്ക് പുറത്ത് '; വിമതര്‍ക്ക് മുന്നറിയിപ്പുമായി കെ.മുരളീധരന്‍
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ പിന്നെ തിരിച്ചെടുക്കും എന്നൊരു പ്രതീക്ഷ വേണ്ടെന്നും മുരളീധരൻ പറഞ്ഞു
തൃശൂര്‍:നാമനിര്‍ദേശ പത്രിക പിൻവലിക്കാത്ത വിമതർ പാർട്ടിക്ക് പുറത്തായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. നാളെ വൈകുന്നേരം മൂന്ന് മണി വരെ അവർക്ക് സമയമുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ അസംബ്ലി തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് തിരിച്ചെടുക്കും എന്നൊരു പ്രതീക്ഷ വേണ്ടെന്നും പ്രവർത്തകരെ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവർ നേതാക്കളെ സഹായിക്കാനും വേണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.
കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥികള്‍ മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.അച്ചടക്കമുള്ള പ്രവര്‍ത്തകരായി പാര്‍ട്ടിക്കൊപ്പം ഒറ്റക്കെട്ടായി അണിചേരണം. മലപ്പുറം പൊന്മുണ്ടം പഞ്ചായത്തിലെ ലീഗിന്റെ അതൃപ്തി ജില്ലാ കമ്മിറ്റിയുമായി സംസാരിച്ച ശേഷം പരിശോധിക്കുമെന്നും സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു. ശബരിമല വിശ്വാസികളുടെ പ്രതിഷേധം യുഡിഎഫിനുള്ള വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു.