പാലക്കാട്ട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി
പടലിക്കാട് സ്വദേശി ശിവൻ ആണ് മരിച്ചത്
Update: 2025-11-23 05:29 GMT
പാലക്കാട്: പടലിക്കാട് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ ജീവനൊടുക്കി.പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉണ്ടാക്കിയ താല്‍ക്കാലിക ഓഫീസിലാണ് ശിവനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ മരണത്തെക്കുറിച്ച് വ്യക്തത വരികയൊള്ളൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.