കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്
ഹൈക്കോടതിയിൽ സിൻഡിക്കേറ്റ് വിശദീകരണം നൽകണമെന്ന് ഇടത് അംഗങ്ങൾ
Update: 2025-07-06 00:43 GMT
തിരുവനന്തപുരം:കേരള സർവകലാശാലയുടെ നിർണായക സിൻഡിക്കേറ്റ് യോഗം ഇന്ന്. രാവിലെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാർക്കെതിരായ സസ്പെൻഷൻ നടപടിയാണ് ചർച്ച ചെയ്യുക. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം താൽക്കാലിക വൈസ് ചാൻസലർ സിസാ തോമസ് ആണ് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേരാൻ നിർദ്ദേശം നൽകിയത്.
സസ്പെൻഷൻ നടപടിയിൽ ഹൈക്കോടതി ആവശ്യപ്പെട്ട വിശദീകരണം സിൻഡിക്കേറ്റ് തീരുമാനപ്രകാരം നൽകണമെന്നാണ് ഇടത് അംഗങ്ങളുടെ ആവശ്യം. ഇക്കാര്യം വൈസ് ചാൻസലർ അംഗീകരിക്കുമോ എന്നതാണ് നിർണായകമാവുക. ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കിൽ സിൻഡിക്കേറ്റ് യോഗം പ്രതിഷേധത്തിൽ മുങ്ങും.