ഇബ്രാഹീം മാസ്റ്റർ അന്തരിച്ചു
മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് സാജിദ് അജ്മലിന്റെ പിതാവാണ്
Update: 2025-07-04 04:26 GMT
പാലക്കാട്: പുലാപ്പറ്റ കോഴിക്കരുമാട്ടിൽ ഹൗസില്‍ ഇബ്രാഹീം മാസ്റ്റർ (67) അന്തരിച്ചു. മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്‍റ് സാജിദ് അജ്മലിന്റെ പിതാവാണ്. പഴയ ലക്കിടി ഗവ. യുപി സ്കൂളിലെ ഉറുദു അധ്യാപകനായിരുന്നു.
നട്ടെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരിക്കെ വീട്ടില്‍വെച്ചായിരുുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 8ന് നെരിയമ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും.
ഭാര്യ : ആയിഷ. മക്കൾ: ശാക്കിർ അഹമ്മദ് (വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി), സാജിദ് അജ്മൽ (പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് മീഡിയാവൺ, ) ഷാഹിദ് അസ്‌ലം(ചെന്നൈ), സാബിർ അഹ്സൻ(ഫ്രട്ടേണിറ്റി സംസ്ഥാന വൈസ് പ്രസിഡണ്ട്), സ്വാലിഹ
മരുമക്കൾ: മുഹമ്മദ് റഫീഖ് പുതുപ്പള്ളിത്തെരുവ്, റഷീദ, നസ്റിൻ (വനിത കൺവീനർ , ജമാഅത്തെ ഇസ്‌ലാമി കോങ്ങാട് ഏരിയ), തസ്കിൻ, നിഷ്ല