പാലക്കാട് വൻ എംഡിഎംഎ വേട്ട; ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ
നാലു പേരിൽ നിന്നുമായി 83 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
പാലക്കാട്: ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ. നെല്ലായി സ്വദേശി ഫസലു, മുസ്തഫ, അബൂബക്കർ സിദ്ദീഖ്, നൂർ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആദ്യം പിടിയിലായ ആളിൽ നിന്ന് ലഭിച്ച നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു മൂന്നു പേർ പിടിയിലായത്.
നാലു പേരിൽ നിന്നുമായി 83 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. മുസ്തഫയാണ് ആദ്യം പിടിയിലായത്. ഒന്നര ഗ്രാം എംഡിഎംഎയുമായി പിടിയിലായ മുസ്തഫയിൽ നിന്നാണ് പൊലീസിന് നിർണായക വിവരം കിട്ടിയത്.
മുസ്തഫയിൽ നിന്ന് ലഭിച്ച സൂചന പ്രകാരം അബൂബക്കർ സിദ്ദീഖും നൂർ മുഹമ്മദും കൂടി പിടിയിലായി. രണ്ടര ഗ്രാം എംഡിഎംഎയുമായാണ് ഇരുവരും പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ഹോൾസെയിൽ ഡീലറായ പാലക്കാട് നെല്ലായി സ്വദേശി ഫസലുവിനെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.