ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് : രണ്ട് പ്രതികൾ കീഴടങ്ങി
പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു
തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ടു പ്രതികൾ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരായ വിനീത , രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ച് ഓഫീസിൽ കീടങ്ങിയത്. കേസില്‍ ഒരാള്‍ ഒളിവിലാണ്.
പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. വനിതാ ജീവനക്കാരായിരുന്ന വിനീത - ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയത്.
സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെയും പ്രതികള്‍ ആരോപിച്ചിരുന്നു. ഈ പരാതിക്ക് അടിസ്ഥാനമില്ലെന്ന്ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു.