തിരുവനന്തപുരം ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ക്ഷയ രോഗം സ്ഥിരീകരിച്ചു

രണ്ട് ഡോക്ടർമാർ, രണ്ട് ഉദ്യോഗസ്ഥർ, അഞ്ച് തൊഴിലാളികൾ എന്നിവർക്ക് രോഗം കണ്ടെത്തിയത്

Update: 2025-07-06 04:17 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ ഡോക്ടർമാർക്കും തൊഴിലാളികൾക്കും ക്ഷയ രോഗം. പശുക്കളെ പരിപാലിച്ച ഡോക്ടർമാർക്കാണ് ക്ഷയരോഗം ബാധിച്ചത്.സംഭവത്തില്‍ ആരോഗ്യവകുപ്പ് വിശദമായ പരിശോധന നടത്തും.ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് .

രണ്ട് ഡോക്ടർമാർ, രണ്ട് ഉദ്യോഗസ്ഥർ, അഞ്ച് തൊഴിലാളികൾ എന്നിവർക്ക് രോഗം കണ്ടെത്തിയത്.ജന്തുജന്യ രോഗമായതിനാൽ വിശദമായ പരിശോധന ആവശ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News