മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം; ഇനിയും കേന്ദ്ര അനുമതി ലഭിച്ചില്ല
ഈ മാസം 16 മുതലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം നടക്കേണ്ടത്
Update: 2025-10-10 10:10 GMT
കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനത്തിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ മാസം 16 മുതലാണ് മുഖ്യമന്ത്രിയുടെ ഗൾഫ് സന്ദർശനം നടക്കേണ്ടത്. സൗദി, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് സന്ദർശനം.
മുഖ്യമന്ത്രിയുടെ പര്യടനം
ഒക്ടോബർ 16ന് ബഹ്‌റൈൻ
ഒക്ടോബർ 17 മുതൽ 19 വരെ സൗദി
ഒക്ടോബർ 24,25 ഒമാൻ
നവംബർ 7ന് കുവൈത്ത്
നവംബർ 9ന് യുഎഇ