ഓൺലൈൻ ട്രേഡിംഗ്; 1.2 കോടി രൂപ തട്ടിയ പ്രതി പൊലീസ് പിടിയിൽ
കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്
Update: 2025-10-10 16:18 GMT
കോഴിക്കോട്: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ 1.2 കോടി രൂപ തട്ടിയെടുത്ത പ്രതി പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശിയിൽ നിന്ന് 1.2 കോടി രൂപ തട്ടിയെടുത്ത ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് സംഘത്തിലെ പ്രധാന പ്രതിയാണ് പിടിയിലായത്. എറണാകുളം സ്വദേശി സൈനുൽ ആബിദാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി ക്രൈം സൈബർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
‘സെറോദ്ധ’ എന്ന പേരിൽ വ്യാജ ട്രേഡിംഗ് വെബ്സൈറ്റ് വഴിയാണ് ഇയാൾ പണംതട്ടിയത്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് 56-ലധികം അക്കൗണ്ടുകൾ കണ്ടെത്തി.