മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി നിരീക്ഷണം സ്വാഗതാർഹം: ലത്തീൻ സഭ

കോടതി നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടു

Update: 2025-10-10 14:15 GMT

കൊച്ചി : മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെ പൂർണമായും നിരാകരിച്ചുകൊണ്ട് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത് സ്വാഗതാർഹവും പ്രത്യാശഭരിതവുമെന്ന് കെആർഎൽസിസി പ്രസിഡന്റ് ആർച്ചുബിഷപ് വർഗീസ് ചക്കാലക്കൽ. മൗലിക അവകാശ സംരക്ഷണത്തിനുവേണ്ടിയുള്ള മുനമ്പം ജനതയുടെ ധർമസമരത്തിന്റെയും നീതിന്യായ വ്യവസ്ഥിതിയുടെയും വിജയമാണ് ഈ നിരീക്ഷണമെന്ന് കെആർഎൽസിസി വിലയിരുത്തി. 1950ൽ ഫാറൂഖ് കോളജിന് ദാനമായി ലഭിച്ച ഭൂമി വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബെഞ്ച്, മുനമ്പത്തെ 610 കുടുംബങ്ങൾ വിലകൊടുത്ത് സ്വന്തമാക്കിയ ഭൂമി, 2019ൽ വഖഫ് ബോർഡ് ഏകപക്ഷീയമായി വഖഫ് ഭൂമിയാണെ് പ്രഖ്യാപിച്ചത് ഭൂമി കവർന്നെടുക്കുന്ന അസാധാരണ നടപടിയാണെന്നും പറഞ്ഞിരുന്നു.

Advertising
Advertising

മുനമ്പം ജനതയുടെ റവന്യൂ അവകാശം സംരക്ഷിക്കാനും പ്രശ്നം ശാശ്വതമായി പരിഹരിക്കാനുംവേണ്ടി സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻനായർ കമ്മീഷന്റെ നിയമനം ചോദ്യം ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ സമർപ്പിച്ച് മുനമ്പം ജനതയ്ക്ക് അനുകൂലമായ വിധി സമ്പാദിച്ച കേരള സർക്കാരിന്റെ ആർജവത്തെ കെആർഎൽസിസി അഭിനന്ദിച്ചു. ഡിവിഷൻ ബെഞ്ച് നിരീക്ഷണത്തിന്റെ  പശ്ചാത്തലത്തിൽ മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങൾ ഉടൻ പുനഃസ്ഥാപിക്കാൻ തുടർനടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കെആർഎൽസിസി പ്രസിഡന്റ് ആർച്ചുബിഷപ് വർഗീസ് ചക്കാലക്കൽ, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News