മലയാളി എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; അധിക്ഷേപ പരാമര്‍ശവുമായി ജയമോഹന്‍

സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്

Update: 2024-11-11 02:04 GMT
Editor : Jaisy Thomas | By : Web Desk

ഷാര്‍ജ: മലയാളത്തിലെ എഴുത്തുകാരും തമിഴ്നാട്ടിലെ കാടുകളിൽ മദ്യപിച്ച് ബിയർ കുപ്പികൾ വലിച്ചെറിയുന്നവരാണെന്ന് എഴുത്തുകാരൻ ബി. ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്നി വിളിച്ചതിനെ കുറിച്ച് ഷാർജ പുസ്തകോൽസവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ്. തമിഴൻമാരെയും താൻ വിമശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകന്മാരായി സിനിമ പിടിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ് അണിയറക്കാർ ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനത്തെ നോർമലൈസ് ചെയ്യുകയാണത്. ഇതിനോട് ശക്തമായ പ്രതിഷേധം തനിക്കുണ്ടെന്ന് ജയമോഹൻ പറഞ്ഞു. മലയാളം എഴുത്തുകാരും ഇതുപോലെത്തന്നെ മദ്യക്കുപ്പികൾ കാട്ടിലേക്ക് വലിച്ചെറിയുന്നവരാണെന്നും ജയമോഹൻ വിമർശിച്ചു.

Advertising
Advertising

പെറുക്കി എന്ന വാക്കിന് താൻ കൽപ്പിച്ച അർത്ഥം ഒരു സിസ്റ്റത്തിലും നിൽക്കാത്തയാൾ എന്നതായിരുന്നു എന്ന് ജയമോഹൻ പറഞ്ഞു. കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയതിൽ താൻ സന്തുഷ്ടനാണെന്നും ജയമോഹൻ വ്യക്തമാക്കി.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News