കടമക്കുടിയുടെ സൗന്ദര്യം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര; പ്രകൃതിഭംഗി ആസ്വദിക്കാൻ സ്വാഗതം ചെയ്ത് മന്ത്രി റിയാസ്
ഡിസംബറിൽ കേരളത്തിലെത്തുമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു.
തിരുവനന്തപുരം: കടമക്കുടിയുടെ പ്രകൃതിഭംഗി എക്‌സിൽ പങ്കുവെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നായ കടമക്കുടി ഡിസംബറിൽ താൻ സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''കേരളത്തിലെ കടമക്കുടി...ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്ന്. ഈ ഡിസംബറിൽ കൊച്ചിയിലേക്ക് ഒരു ബിസിനസ് ടൂർ തീരുമാനിച്ചിട്ടുണ്ട്. അവിടെ നിന്ന് അര മണിക്കൂർ മാത്രം അകലെയാണ് ഈ സ്ഥലം''- ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.
അവിശ്വസനീയമായ പ്രകൃതിഭംഗി ആസ്വദിക്കാൻ സ്വാഗതം ചെയ്യുന്നുവെന്നും താങ്കൾക്ക് ആതിഥ്യമരുളുന്നത് ഒരു അംഗീകാരമായാണ് കേരള ടൂറിസം കാണുന്നതെന്നും മന്ത്രി റിയാസ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി കുറിച്ചു.
Always welcome to the land of incredible destinations and experiences Anand Ji @anandmahindra.. It will be a privilege for #KeralaTourism to host you at #Kadamakkudy https://t.co/R5Gd8qRuEN
— PA Mohamed Riyas (@riyasdyfi) July 6, 2025