എസ്‌ഐആർ; 58 ലക്ഷം പേരെ ഒഴിവാക്കി ബംഗാളിൽ കരട് പട്ടിക പ്രസിദ്ധീകരിച്ചു
24 ലക്ഷം പേരും മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം
ന്യൂഡൽഹി: 58 ലക്ഷം പേരെ ഒഴിവാക്കി ബംഗാളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ കരട് പ്രസിദ്ധീകരിച്ചു. ഇതിൽ 24 ലക്ഷം പേരും മരിച്ചെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. 19 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയി. 57,000 പേരെ മറ്റ് കാരണങ്ങളാൽ നീക്കിയെന്നും കമ്മീഷൻ അറിയിച്ചു. കരട് പട്ടികക്കെതിരായ പരാതികൾ ജനുവരി ഏഴു വരെ നൽകാം.
വിമർശനങ്ങളും പ്രതിഷേധവും ശക്തമാക്കുന്നതിനിടയിലാണ് ബംഗാളിൽ എസ്‌ഐആറിന് പിന്നാലെ കരട് വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചത്. 58 ലക്ഷം പേരെയാണ് മുമ്പുണ്ടായിരുന്ന പട്ടികയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കിയത്. ഇതിൽ 24 ലക്ഷം മരണപ്പെട്ടവർ ആണെന്നും 19 ലക്ഷം പേർ സ്ഥിരമായി താമസം മാറി പോയെന്നുമാണ് കമ്മീഷൻ വിശദീകരണം.
അതേസമയം മുമ്പുള്ള പട്ടികയിലെ 12 ലക്ഷം വോട്ടർമാരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. ഒരു ലക്ഷം ഇരട്ട വോട്ടുകൾ നീക്കിയാപ്പോൾ 57000 പേരുകൾ നീക്കിയത് മറ്റു കാരണങ്ങൾ കൊണ്ടെന്നതാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്. പട്ടികയിലെ പരാതികൾ അടുത്തമാസം 15 വരെ അറിയിക്കാം. അതേസമയം കരട് പട്ടിക അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് തൃണമൂൾ കോൺഗ്രസ് നിലപാട്. അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങളും സംഘടിപ്പിക്കും.