ആറു വയസുകാരിയുടെ മൊഴിയിൽ പിതാവിന്റെ ഘാതകരായ അയൽവാസികൾക്ക് ജീവപര്യന്തം ശിക്ഷ

കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളും പ്രതികൾ കവർന്നിരുന്നു

Update: 2026-04-20 13:39 GMT

ആഗ്ര: ആറു വയസുകാരിയുടെ മൊഴിയുടെ ബലത്തിൽ പിതാവിനെ കൊലപ്പെടുത്തിയ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. ഉത്തർപ്രദേശിലെ അലിഗഡിൽ പ്രൈവറ്റ് ഫിനാൻസ് കമ്പനി ജീവനക്കാരനായ വികാസ് സക്‌സേനയെ (24) കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ ശിക്ഷിച്ചത്.

2021 ജനുവരി 20-നായിരുന്നു നാടിനെ നടുക്കിയ സംഭവം. വികാസിന്റെ ഭാര്യ ജോലിയുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്ത സമയത്ത്, അയൽവാസികളായ പ്രതികൾ മതിൽ ചാടിക്കടന്ന് വീടിനുള്ളിൽ പ്രവേശിച്ചു. മകളുടെ മുന്നിൽ വെച്ച് പ്ലാസ്റ്റിക് കയറും പൈപ്പും ഉപയോഗിച്ച് വികാസിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം വീട്ടിലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും സ്വർണാഭരണങ്ങളും പ്രതികൾ കവർന്നു.

Advertising
Advertising

വീടിന്റെ മുൻവാതിൽ ബലം പ്രയോഗിച്ച് തുറന്ന ലക്ഷണങ്ങൾ ഇല്ലാതിരുന്നത് തുടക്കത്തിൽ പൊലീസിനെ കുഴപ്പിച്ചിരുന്നു. എന്നാൽ അച്ഛനെ ആക്രമിക്കുന്നതിന് മുൻപ് പ്രതികളിലൊരാൾ സംസാരിച്ചത് കുട്ടി കേട്ടിരുന്നു. പ്രതികളിലൊരാളായ വിവേക് ശർമ്മയെ കുട്ടി തിരിച്ചറിയുകയും ചെയ്തു. വികാസിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസികളായ വിവേക് ശർമ്മ (25), മോഹിത് ശർമ്മ (26), യോഗേന്ദ്ര പണ്ഡിറ്റ് (25) എന്നിവർ അറസ്റ്റിലായത്. മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവും 10.8 ലക്ഷം രൂപ പിഴയായും കോടതി വിധിച്ചു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News