'കമോൺ കേരള' ഏഴാം എഡിഷൻ മേയ് 9 മുതൽ

മോഹൻലാൽ, പ്രിയാമണി തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകൾ അരങ്ങേറും

Update: 2025-04-17 11:32 GMT
Editor : Thameem CP | By : Web Desk
Advertising

ഷാർജ: മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്‌കാരിക മേളയായ 'ഗൾഫ് മാധ്യമം കമോൺ കേരള'യുടെ ഏഴാം എഡിഷൻ മേയ് 9, 10, 11 തീയതികളിൽ ഷാർജ എക്‌സ്‌പോ സെൻററിൽ നടക്കും. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഒരുക്കുന്ന മേള, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൻറെയും ഷാർജ എക്‌സലൻസ് അവാർഡിേെന്റയും പങ്കാളിത്തത്തോടെയാണ് സംഘടിപ്പിക്കുന്നത്. യു.എ.ഇയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 300ലേറെ വാണിജ്യ സ്ഥാപനങ്ങളുടെ പ്രദർശനങ്ങളും സൂപ്പർ സ്റ്റാർ മോഹൻലാൽ, നടി പ്രിയാ മണി അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങുകളും അരങ്ങേറും.

മിഡിലീസ്റ്റുമായി ഇന്ത്യയുടെ വാണിജ്യ ബന്ധം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'കമോൺ കേരള' വിജയകരമായ ആറ് എഡിഷനുകൾ പൂർത്തിയാക്കിയാണ് കൂടുതൽ വിപുലമായ ഒരുക്കങ്ങളോടെ ഏഴാം എഡിഷൻ രൂപപ്പെടുത്തിയിരിക്കുന്നത്. മേളയുടെ ഉദ്ഘാടനം മേയ് 9ന് വൈകുന്നേരം നാലിന് ഷാർജ ഉപഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമി നിർവഹിക്കും. യു.എ.ഇയിലെയും ഇന്ത്യയിലെയും ഉന്നത വ്യക്തിത്വങ്ങളും ബിസിനസ് പ്രമുഖരും സാമൂഹിക, സാംസ്‌കാരിക നേതാക്കളും ചടങ്ങിൽ സന്നിഹിതരാകും. മുൻ വർഷങ്ങളിൽ വ്യത്യസ്തമായി പുതിയ നിരവധി പരിപാടികൾ കൂടി ഉൾകൊള്ളിച്ച് രാത്രിയും പകലും സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാണ് മേള അണിയിച്ചൊരുക്കുന്നത്. യു.എ.ഇയുടെ സാമൂഹിക വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ മികച്ച കോളേജ് അലുംനിയെ ആദരിക്കുന്ന ചടങ്ങും വിദ്യാർഥികളുടെ കലാപ്രകടന മത്സരവും ഇത്തവണ പ്രത്യേകമായി ഒരുക്കുന്നുണ്ട്.

രാവിലെ 10 മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ നിരവധി അതിഥികളും ഭാഗമാകും. കുട്ടികൾക്കായി ലിറ്റിൽ ആർടിസ്റ്റ് ചിത്ര രചനാ മൽസരം, ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ ഫാഷൻ ഷോ, സ്‌കൂൾ വിദ്യാർഥികൾക്കായി കാമ്പസ് ബീറ്റ്‌സ്, കുടുംബങ്ങൾക്കായി ട്രഷർ ഹണ്ട്, എ.ഐ മച്ചാൻസ് ഷോ, പാട്ടിന് സമ്മാനവുമായി 'സിങ് എൻ വിൻ', പാചകപ്രേമികൾക്കായി ദംദം ബിരിയാണി മൽസരം, ഷെഫ് മാസ്റ്റർ, ഡെസേർട് മാസ്റ്റർ, യാത്രകൾ ഇഷ്ടപ്പെടുന്ന സ്ത്രീകൾക്കായി ഷീ ട്രാവലേഴ്‌സ്, സിനിമ തൽപരർക്കായി ലൈറ്റ് കാമറ ആക്ഷൻ എന്നീ പരിപാടികൾ പകൽ സമയങ്ങളിൽ അരങ്ങേറും. ആരോഗ്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഷോപ്പിങ്, ഇന്റീരിയർ ഡിസൈൻ തുടങ്ങിയ മേഖലയിൽ സ്റ്റാളുകളുമായി ഇന്ത്യയിലെയും യു.എ.ഇയിലെയും സംരംഭകർ മുഴു സമയം മേളയിൽ അണിനിരക്കും.

 നിരവധി ഉപഭോക്തൃ ഉൽപന്നങ്ങളുടെ ലോഞ്ചിങിനും കമോൺ കേരള വേദിയാവും. വീടുവാങ്ങാനും വിൽക്കാനും റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാനും ആഗ്രഹിക്കുന്നവർക്കായി പ്രോപ്പർട്ടി ഷോ നടക്കും. അതി മനോഹര സാംസ്‌കാരിക പരിപാടികളാണ് മേളയുടെ മൂന്നു സായാഹ്നങ്ങളിലും ഒരുക്കിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ആസ്വാദക മനസുകളിലേക്ക് ചേക്കേറിയ പാൻ ഇന്ത്യൻ സംഗീതതാരം സൽമാൻ അലിയുടെ ഷോയാണ് ആദ്യദിനം അരങ്ങേറുക. ആദ്യമായാണ് ഷാർജയിൽ സൽമാൻ അലി ഷോ സംഘടിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്. യു.എ.ഇയിൽ വ്യാപാര രംഗത്ത് അടയാളപ്പെടുത്തിയ സ്ഥാപനങ്ങളെ ആദരികുന്ന പയനിയേഴ്‌സ് അവാർഡ് ദാനവും വേദിയിൽ അരങ്ങേറും. രണ്ടാം ദിവസമായ ശനിയാഴ്ച യു.എ.ഇയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രമുഖർക്ക് നൽകുന്ന വുമൺ എക്‌സലൻസ് അവാർഡ് ദാനവും തുടർന്ന്, പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന 'ഇഷ്ഖ്' സംഗീത നിശയും അരങ്ങേറും.

സിനിമ-സാംസ്‌കാരിക ജീവിതത്തിലെ അരനൂറ്റാണ്ടിലേറെ നീണ്ട സജീവസാന്നിധ്യത്തിലൂടെ മലയാളിയുടെ അഭിമാനമായ നടൻ മോഹൻലാലിന്റെത ആഗോള സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ചടങ്ങായ 'ബിയോണ്ട് ബൗണ്ടറീസ്' മൂന്നാം ദിവസം സായാഹ്നത്തിലാണ് ഒരുക്കുന്നത്. പ്രമുഖരുടെ സാന്നിധ്യത്തിനും മനസുനിറക്കുന്ന കലാപ്രകടനങ്ങൾക്കും പരിപാടി സാക്ഷ്യംവഹിക്കും. ഗൾഫ് മേഖലയിൽ സൂപ്പർതാരത്തിന്റെ സ്വീകാര്യതയെ അടയാളപ്പെടുത്തുന്ന ഏറ്റവും വലിയ ആഘോഷമായാണ് പരിപാടി അണിയിച്ചൊരുക്കുന്നത്. കമോൺ കേരളയുടെ മുന്നോടിയായി മേയ് 8ന് ഷാർജ ചേംബർ ഓഫ് കൊമേഴ്‌സിൽ ഇൻവസ്റ്റമെൻറ് സമ്മിറ്റും ഒരുക്കുന്നുണ്ട്. ചടങ്ങിൽ യു.എ.ഇയിലെയും ഇന്ത്യയിലെയും പ്രമുഖ സംരംഭകർ വിജയ കഥകൾ പങ്കുവെക്കും. അതിവേഗം വളരുന്ന ഇന്ത്യ-യു.എ.ഇ സാമ്പത്തിക, വാണിജ്യ സഹകരണത്തിന്റെ് പശ്ചാത്തലത്തിൽ നടക്കുന്ന നിക്ഷേപക സംഗമം ഇരു രാജ്യങ്ങളിലെയും നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്യും. പുതുതായി നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് വളർച്ച ലക്ഷ്യമിടുന്നവർക്കും ഉപകാരപ്പെടുന്നതായിരിക്കും നിക്ഷേപക സംഗമം.

അബ്ദുൽ അസീസ് ശത്താഫ് (കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് വിഭാഗം അസി. ഡയറക്ടർ ജനറൽ, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി), ജമാൽ സഈദ് ബൂസിൻജാൽ (കോർപറേറ്റ് കമ്മ്യൂണിക്കേഷൻ വകുപ്പ് ഡയറക്ടർ, ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി), ഖാലിദ് അബ്ദുല്ല ശുവൈത്വർ (മാർകറ്റിങ് വകുപ്പ്, എക്‌സ്‌പോ സെന്റാർ ഷാർജ), മർവാൻ ജുമ അൽ മശ്ഗൂനി (ഗവ. റിലേഷൻ മാനേജർ, എക്‌സ്‌പോ സെന്റർ, ഷാർജ), കെ. മുഹമ്മദ് റഫീഖ് (ഗ്ലോബൽ ഹെഡ്, മാധ്യമം ബിസിനസ് സൊല്യൂഷൻസ്), സകരിയ മുഹമ്മദ് (സി.ഒ.ഒ, ഗൾഫ് മാധ്യമം), സാലിഹ് കോട്ടപ്പള്ളി (ജി.സി.സി എഡിറ്റോറിയൽ ഹെഡ്, ഗൾഫ് മാധ്യമം), എസ്.കെ അബ്ദുല്ല (സീനിയർ മാനേജർ, ബിസിനസ് സൊല്യൂഷൻസ്, ഗൾഫ് മാധ്യമം) എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News