ജോലിതേടി അൽഐനിൽ എത്തിയ മലപ്പുറം സ്വദേശി നിര്യാതനായി
ഹൃദയാഘാതത്തെ തുടർന്നാണ് മരണം
Update: 2025-04-17 17:31 GMT
അബൂദബിയിലെ അൽഐനിൽ ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പുത്തനത്താണി വെട്ടിച്ചിറ പുന്നത്തല ചിറക്കൽ സ്വദേശി മുസ്തഫ(41 )യാണ് മരിച്ചത്.
ദുബൈയിലെ ജോലി നഷ്ടപ്പെട്ട് അൽഐനിലെത്തിയ ഇദ്ദേഹം സുഹൃത്തിനൊപ്പം താമസിക്കുകയായിരുന്നു. അൽ ഐൻ അൽ ജിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.