വാഹനാപകടം: കാസർകോട് സ്വദേശി ഷാർജയിൽ മരിച്ചു
റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിച്ചാണ് മരണം
Update: 2025-04-17 12:44 GMT
ഷാർജ ദൈദിൽ കാസർകോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു. ബേക്കൽ പള്ളിക്കര മൗവ്വലിലെ മുക്രി ഇബ്രാഹിമാണ് (50) മരിച്ചത്. ദൈദിൽ സൂപ്പർമാർക്കറ്റ് ഉടമയായ ഇബ്രാഹിം, വൈദ്യുതി ബിൽ അടയ്ക്കാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിൽ വന്ന കാർ ഇടിച്ചാണ് മരണം. ഗുരുതരമായി പരിക്കേറ്റ ഇബ്രാഹിം സംഭവ സ്ഥലത്തുതന്നെ മരിച്ചു.
ഭാര്യ: ആബിദ. മക്കൾ: ഇർഫാൻ, അസീം, ഇഫ്ര. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഷാർജ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.