റിയാദിൽ സൗദി പ്രതിരോധ മന്ത്രി ട്രംപ് ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി
ഇരുരാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു
റിയാദ്: സൗദി പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അറബ്-ആഫ്രിക്കൻ കാര്യങ്ങളിലെ മുതിർന്ന ഉപദേഷ്ടാവ് മസ്സാദ് ബൗലോസുമായി കൂടിക്കാഴ്ച നടത്തി. റിയാദിലായിരുന്നു കൂടിക്കാഴ്ച.
ഇരു കക്ഷികളും രണ്ട് സൗഹൃദ രാജ്യങ്ങൾക്കിടയിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്തു. പ്രാദേശികതലത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ചർച്ച ചെയ്തു. പൊതുതാൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ചർച്ചയായി.
കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, സ്റ്റേറ്റ് മന്ത്രിയും കാബിനറ്റ് അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസൈദ് അൽ-അയ്ബാൻ, വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവ് പ്രിൻസ് മുസബ് ബിൻ മുഹമ്മദ് അൽ-ഫർഹാൻ, പ്രതിരോധ മന്ത്രിയുടെ ഇന്റലിജൻസ് കാര്യ ഉപദേഷ്ടാവ് ഹിഷാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫ് എന്നിവർ പങ്കെടുത്തു. അമേരിക്കൻ ഭാഗത്ത് നിന്ന് നിരവധി ഉദ്യോഗസ്ഥരും സന്നിഹിതരായി.