സൗദിയിൽ വിവിധയിടങ്ങളിൽ ഇരുട്ടടച്ച് മഴ; ഗതാഗതം താറുമാറായി

പലഭാ​ഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Update: 2025-12-16 05:21 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദിയിലെ റിയാദിലും കിഴക്കൻ പ്രവിശ്യയിലുമുൾപ്പെടെ ഇന്ന് ഉച്ചവരെ മഴ തുടരും. ഇന്നലെ രാത്രി പെയ്ത മഴയിലും പലഭാഗത്തും ഗതാഗതം താറുമാറായി. ഖസീം, ഹാഇൽ പ്രവിശ്യകളിലും അസീറിലും മഴ തുടരുകയാണ്. പല ഭാഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മുന്നറിയിപ്പ് ലംഘിച്ച് വെള്ളക്കെട്ടിലേക്ക് പോയ വാഹനങ്ങൾ ഒലിച്ചപ പോയി. അപകടത്തിൽപെട്ട വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. അൽപ നേരം പെയ്താൽ തന്നെ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണഉള്ളത്.

റിയാദിലെ ഖർജ് റോഡിലും വാഹനങ്ങൾ മുങ്ങി. ഇടമുറിഞ്ഞാണ് മഴ. ഭൂരിഭാഗം സമയത്തും ശക്തമല്ല. എന്നാൽ മണലിൽ മഴ പെയ്താൽ വെള്ളം പൊങ്ങും. റിയാദിൽ ഇന്നലെയും ഇന്ന് രാവിലെയും ഗതാഗതം താറുമാറാണ്. ഇന്ന് ഉച്ചവരെ റിയാദ്, കിഴക്കൻ പ്രവിശ്യ, ഹാഇൽ, ഖസീം, അസീർ, ജിസാൻ മേഖലകളിൽ റെഡ് അലേർട്ടുണ്ട്.

റിയാദിലും കിഴക്കൻ പ്രവിശ്യയിലും രാത്രിയോടെ സ്കൂളുകൾ ഓൺലൈനിലേക്ക് മാറ്റി. വാരാന്ത്യം അടുത്തതോടെ റിയാദ് ഖസീം മദീന കിഴക്കൻ പ്രവിശ്യാ ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശമുണ്ട്. പോയ വാരം മഴ പെയ്ത മക്ക പ്രവിശ്യയിലെ പല ഭാഗത്തും പച്ചപ്പും പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News